Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sacrary Looted

നാഗ്പുരിൽ കത്തോലിക്കാ സ്കൂളിൽ അതിക്രമം; ചാപ്പലിലെ സക്രാരി കവർന്നു

നാ​​​ഗ്പു​​​രി​​​ൽ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​ഗ്പു​​​രി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​സ്കൂ​​​ളി​​​നു​​​ നേ​​​രേ അ​​​തി​​​ക്ര​​​മം. സ്കൂ​​​ളി​​​നു​​​ള്ളി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ന്ന അ​​​ജ്ഞാ​​​ത​​​സം​​​ഘം പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ഓ​​​ഫീ​​​സ് കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യും സ്കൂ​​​ൾചാ​​​പ്പ​​​ലി​​​ലെ അ​​​ൾ​​​ത്താ​​​ര​​​യി​​​ൽ ക​​​യ​​​റി തി​​​രു​​​വോ​​​സ്തി​​​യ​​​ട​​​ങ്ങി​​​യ സ​​​ക്രാ​​​രി എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ചാ​​​പ്പ​​​ൽ അ​​​ശു​​​ദ്ധ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ന​​​ഗ​​​ര​​​ത്തി​​​ലെ ബു​​​ട്ടി​​​ബൊ​​​രി​​​യി​​​ൽ ക്ല​​​രീ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സെ​​​ന്‍റ് ക്ലാ​​​ര​​​റ്റ് സ്കൂ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ 14ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സ്കൂ​​​ളി​​​ന്‍റെ പി​​​ൻ​​​വാ​​​തി​​​ൽ ത​​​ക​​​ർ​​​ത്താ​​​ണ് മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ക്ര​​​മി​​​സം​​​ഘം അ​​​ക​​​ത്തു​​​ പ്ര​​​വേ​​​ശി​​​ച്ച​​​ത്. സം​​​ഭ​​​വം അ​​​ങ്ങേ​​​യ​​​റ്റം ആ​​​ശ​​​ങ്ക ന​​​ൽ​​​കു​​​ന്ന​​​താ​​​ണെ​​​ന്ന് നാ​​​ഗ്പു​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ലി​​​യാ​​​സ് ഗോ​​​ൺസാ​​​ൽ​​​വ​​​സ് പ​​​റ​​​ഞ്ഞു. ല​​​ക്ഷ്യം ക​​​വ​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നോ അ​​​തോ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലു​​​മാ​​​ണോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടും ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട സ​​​ക്രാ​​​രി ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ത് അ​​​ത്യന്തം ആ​​​ശ​​​ങ്കാജനകമാ​​​ണെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

പ​​​രി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​​തി​​​നു പ​​​രി​​​ഹാ​​​ര​​​മാ​​​യി ഈ​​​മാ​​​സം 23ന് ​​​അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലു​​​ട​​​നീ​​​ളം പ്രാ​​​ർ​​​ഥ​​​നാ​​​ ദി​​​നാ​​​ച​​​ര​​​ണം ന​​​ട​​​ത്താ​​​നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ആ​​​ഹ്വാ​​​നം ചെ​​​യ്തു. അ​​​ന്നേ​​​ദി​​​വ​​​സം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ​​​മ​​​യ​​​ത്ത് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, സം​​​ഭ​​​വം മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ആ​​​സൂ​​​ത്രി​​​ത ശ്ര​​​മ​​​മാ​​​യേ കാ​​​ണാ​​​നാ​​​കൂ​​​വെ​​​ന്ന് മു​​​തി​​​ർ​​​ന്ന പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ഓ​​​ൾ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ൻ വ​​​ക്താ​​​വു​​​മാ​​​യ ജോ​​​ൺ ദ​​​യാ​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Up